മധ്യപ്രദേശിൽ അമ്മയുടെ മുന്നിൽവച്ച് അഞ്ച് വയസുകാരനെ തലയറത്തുകൊന്നു
Saturday, September 27, 2025 2:24 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ധറിൽ അമ്മയുടെ മുന്നിൽവച്ച് അഞ്ച് വയസുകാരനെ തലയറുത്തു കൊന്നു. മാനസിക വൈകല്യമുള്ളയാളാണ് പ്രതിയെന്നാണ് സൂചന.
പ്രതി മഹേഷ് (25) ബൈക്കിൽ എത്തി കാലു സിംഗ് എന്നയാളുടെ വീട്ടിൽകയറി ഒരു വാക്കുപോലും പറയാതെ വീട്ടിൽ കിടന്ന മൂർച്ചയുള്ള ആയുധമെടുത്ത് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു .
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും പരിക്കേറ്റു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ പ്രതിയെ പിടികൂടി. തുടർന്ന് മർദിച്ചതിന് ശേഷം പോലീസിൽ ഏൽപ്പിച്ചു.
അന്വേഷണത്തിൽ, മഹേഷ് അലിരാജ്പൂർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് നാല് ദിവസമായി അദ്ദേഹം മാനസികമായി അസ്വസ്ഥനാണെന്നും വീട്ടിൽ നിന്ന് കാണാതായതായും കുടുംബം പോലീസിനോട് പറഞ്ഞു.