ലഡാക്ക് പ്രക്ഷോഭം; അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ
Saturday, September 27, 2025 2:44 PM IST
ശ്രീനഗർ: ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനം വാംഗ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ.
വാംഗ്ചുകിനെ ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലില്‍ അടച്ചത് ബിജെപിയുടെ സ്വേഛാതിപത്യ നടപടിയാണ്. നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പകരം ലഡാക്കിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ലഡാക്ക് ജനതയുടെ മൗലിക അവകാശങ്ങള്‍ക്കും, ജനാധിപത്യ സ്വാതന്ത്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
സോനം വാംഗ്ചുകിനെ ഉടന്‍ മോചിപ്പിക്കുകയും ജനങ്ങള്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിക്കുകയും ചെയ്യണം. ലഡാക്ക് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണം. ലഡാക്കിനെ ആറാം ഷെഡ്യൂളിള്‍ ഉള്‍പ്പെടുത്തണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.