ബാലരാമപുരം കൊലപാതകം; ശ്രീതുവിനെ ജാമ്യത്തിലിറക്കിയത് സഹതടവുകാർ
Saturday, September 27, 2025 3:25 PM IST
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മൊഴി നൽകാതെ ശ്രീതു. പോലീസ് ചോദ്യം ചെയ്തിട്ടും ശ്രീതു കൃത്യമായ വിവരം പറഞ്ഞില്ല.
നേരത്തെ വഞ്ചനാ കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ജയിലിലുണ്ടായിരുന്ന സഹതടവുകാരായ മോഷണക്കേസ് പ്രതികളാണ് ജാമ്യത്തിലിറക്കിയത്.
ജാമ്യത്തിലിറങ്ങിയ ശ്രീതു പാലക്കാട് സഹതടവുകാരിയുടെ സംരക്ഷണയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന്റെ കൊലപാത കേസിലും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശ്രീതുവിനെ ഉടൻ കോടതിയിൽ ഹാജരാക്കും.