മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച​തി​ന് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പ​ര​സ്യ​മാ​യി സാ​രി ഉ​ടു​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 18 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡോം​ബി​വാ​ലി​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ 73കാ​ര​നാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ നി​ർ​ബ​ന്ധി​ച്ച് സാ​രി ഉ​ടു​പ്പി​ച്ച​ത്.

ബി​ജെ​പി ക​ല്യാ​ൺ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ന​രേ​ന്ദ്ര​മോ​ദി​യെ അ​പ​മാ​നി​ക്കു​ന്ന ഫോ​ട്ടോ ഷെ​യ​ർ ചെ​യ്തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​കാ​ശ് പ​ഗാ​രെ​യെ സാ​രി ഉ​ടു​പ്പി​ച്ച​ത്.

കോ​ൺ​ഗ്ര​സ് നേ​താ​വ് പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി സാ​രി ഉ​ടു​ത്തി​രി​ക്കു​ന്ന​താ​യി കാ​ണി​ച്ചി​രു​ന്നു, ഇ​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി.

ചി​ത്ര​ത്തോ​ടൊ​പ്പം ഒ​രു ഗാ​ന​വും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് അ​പ​മാ​ന​ക​ര​വു​മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. "ഭാ​ര​ത ജ​ന​താ പാ​ർ​ട്ടി​ക്ക് വാ​ഴ​ട്ടെ!' കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പി​ങ്ക് സാ​രി അ​ണി​യി​ച്ച ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ ആ​ർ​ത്തു​വി​ളി​ച്ചു.