ബിന്ദു പത്മനാഭന് വധക്കേസ്; പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ്
Saturday, September 27, 2025 3:57 PM IST
ആലപ്പുഴ: ബിന്ദു പത്മനാഭന് വധക്കേസില്‍ പ്രതി സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
ശനിയാഴ്ച രാവിലെ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് സംഘമാണ് സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറ്റിക്കൊണ്ട് നേരത്തേ ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പിന്നാലെ, സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയും ചെയ്തു. സെബാസ്റ്റ്യനെ ചോദ്യംചെയ്ത അന്വേഷണസംഘം തുടര്‍നടപടികളുടെ ഭാഗമായാണ് തെളിവെടുപ്പ് നടത്തുന്നത്.
ബിന്ദു പത്മനാഭന് വധക്കേസില്‍ സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസില്‍ ഇയാളെ പ്രതിചേര്‍ക്കുന്നത്. മറ്റ് തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുകള്‍ വീണ്ടെടുക്കുക എന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാണ്.