എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കും; മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ല: ബിനോയ് വിശ്വം
Saturday, September 27, 2025 5:04 PM IST
തിരുവനന്തപുരം: എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കുമെന്നും എന്നാൽ മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൻഎസ്എസിന്റെ മാറ്റം പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം ആണ് ശരിയെന്നു ബോധ്യപ്പെട്ടാൽ അവർ അത് പറയട്ടെ. ഞങ്ങൾ അവരെ കാണുന്നത് ശത്രുക്കൾ ആയല്ല. എൻഎസ്എസിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. മന്നത്ത് പത്മനാഭന്റെ ആദർശം ഉയർത്തിപ്പിടിക്കുന്നത് വരെ എൻഎസ്എസ് നിലപാട് ശരിയെന്നു പറയും- ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനാണ് അതിനു മറുപടി പറയേണ്ടത്. ഇത്തരം കാര്യങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യണ്ടതില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.