സംസ്ഥാന സ്കൂൾ കലോത്സവം; എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 1,000 രൂപ ഗ്രാൻഡ്
Saturday, September 27, 2025 5:04 PM IST
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 1,000 രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കായിക മേളയിൽ ഇത്തവണ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജനപങ്കാളിത്തത്തോടെ പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും, താമസം-ഭക്ഷണം എന്നിവ കൃത്യമായി ഒരുക്കാൻ നിർദേശം നൽകിയതായും വി. ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണ കപ്പ് തൃശൂരിൽ ആയതിനാൽ ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്ന തരത്തിലാണ് ക്രമീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.