പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കെ​എ​സ്ഇ​ബി മു​തു​ത​ല സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ലൈ​ൻ​മാ​ൻ എ​ല​വ​ഞ്ചേ​രി ക​രി​ങ്കു​ളം ക​രി​പ്പാ​യി വീ​ട്ടി​ൽ ശ്രീ​നി​വാ​സ​ന്(40) ആ​ണ് മ​രി​ച്ച​ത്.

മു​തു​ത​ല​യി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​യി​ൽ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് മു​തു​ത​ല സെ​ന്റ​റി​ൽ ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ഇ​യാ​ളെ പു​റ​ത്തേ​ക്ക് കാ​ണാ​താ​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​ട്ടാ​മ്പി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കു​ഴ​ഞ്ഞു വീ​ണാ​വാം മ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.