കണ്ണൂരിൽ പ്രസവത്തിനിടെ ഇതരസംസ്ഥാനക്കാരി മരിച്ചു
Saturday, September 27, 2025 6:37 PM IST
കണ്ണൂർ: കണ്ണാടിപ്പറമ്പ് ചേലേരി മുക്കിൽ പ്രസവത്തിനിടെ ഇതരസംസ്ഥാനക്കാരി മരിച്ചു. ആസാം സ്വദേശിനി ജെസ്വീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടകമുറിയിൽവച്ചായിരു പ്രസവം. എന്നാൽ പ്രസവത്തിന് പിന്നാലെ തളർന്നു വീണ യുവതിയെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു.
നവജാത ശിശുവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.