ഇരട്ട ഗോളുകളുമായി ഇഗോർ തിയാഗൊ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബ്രെന്റ്ഫോർഡ്
Saturday, September 27, 2025 7:06 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബ്രെന്റ്ഫോർഡിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് വിജയിച്ചത്.
ബ്രെന്റ്ഫോർഡിന് വേണ്ടി ഇഗോർ തിയാഗൊ രണ്ട് ഗോളുകളും മതിയാസ് ജെൻസൻ ഒരു ഗോളും നേടി. ബെഞ്ചമിൻ സെസ്കോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിലെ വിജയത്തോടെ ബ്രെന്റ്ഫോർഡിന് ഏഴ് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 11-ാം സ്ഥാനത്താണ് ബ്രെന്റ്ഫോർഡ്.