പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർഥി പിടിയിൽ
Saturday, September 27, 2025 7:39 PM IST
കണ്ണൂർ: പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. കാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്സി വിജിലൻസ് വിഭാഗം പിടികൂടി.
പെരളശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്. പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.
സ്കൂളിൽനിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച കാമറയും കണ്ടെത്തി.