നേപ്പാളിനെതിരായ ടി20: വെസ്റ്റ് ഇൻഡീസിന് ടോസ്; ബൗളിംഗ് തെരഞ്ഞെടുത്തു
Saturday, September 27, 2025 7:44 PM IST
ഷാർജ: നേപ്പാളിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എട്ട് മുതലാണ് മത്സരം.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൺ: കൈൽ മയേർസ്, അക്കീം അഗസ്റ്റി, കിയാസി കാർട്ടി, അമീർ ജാംഗോ ( വിക്കറ്റ് കീപ്പർ), ജുവൽ ആൻഡ്രി, ജേസൺ ഹോൾഡർ, ഫാബിയൻ അലൻ, അഖീൽ ഹൊസെയ്ൻ (നായകൻ), നവീൻ ബിഡെയ്സി, ഒബെദ് മക്കോയ്, രമോൺ സിമ്മോൺഡ്സ്.
നേപ്പാൾ പ്ലേയിംഗ് ഇലവൺ: കുഷാൽ ബുർട്ടൽ, ആസിഫ് ഷെയ്ഖ്(വിക്കറ്റ് കീപ്പർ), രോഹിത് പൗഡൽ (നായകൻ), സുന്ദീപ് ജോറ, ദീപേന്ദ്ര സിംഗ് എയ്റി, കുഷാൽ മല്ല, കെ.സി. കരൺ, ഗുൽഷൻ ജാ, സോംപാൽ കാമി, നന്ദൻ യാദവ്, ലലിത് രാജ്ബൻഷി.