പൊൻകുന്നത്ത് കെഎസ്ഇബി കരാർ ജീവനക്കാരന് വൈദ്യുതാഘാതമേറ്റു
Saturday, September 27, 2025 7:48 PM IST
കോട്ടയം: പൊൻകുന്നത്ത് കെഎസ്ഇബി കരാർ ജീവനക്കാരന് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു. പൊൻകുന്നം മണമറ്റത്തിൽ കൊച്ചെന്ന രാജേഷിനാണ് വൈദ്യുതാഘാതമേറ്റത്. ശനിയാഴ്ച വൈകുന്നേരം 5.30ന് ആയിരുന്നു അപകടം നടന്നത്.
രാജേന്ദ്ര മൈതാനത്തിന് സമീപം 11 കെവി ലൈനിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിശമനസേന സ്ഥലത്തെത്തിയാണ് രാജേഷിനെ താഴെയിറക്കിയത്.
ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.