വിജയുടെ റാലിയിൽ തിക്കും തിരക്കും; ഇരുപതിലേറെ പേർ കുഴഞ്ഞുവീണു
Saturday, September 27, 2025 8:24 PM IST
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയുടെ റാലിയിൽ തിക്കും തിരക്കും. കരൂർ റാലിയിലാണ് തിക്കും തിരക്കുമുണ്ടായത്. ആറ് കുട്ടികൾ ഉൾപ്പെടെ ഇരുപതിലേറെ പേർ കുഴഞ്ഞുവീണു. ഇതോടെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് മടങ്ങി.
ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് വിജയ് ആരോപിച്ചു. ചെയ്യാൻ പറ്റുന്നതേ താൻ പറയുകയുള്ളൂ. ഡിഎംകെയെ പോലെ കപട വാഗ്ധാനങ്ങൾ നൽകില്ല. മുഖ്യമന്ത്രി ഓരോന്നും വെറുതേ പറയുന്നതു പോലെ താൻ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഐഎഡിഎംകെയെയും വിജയ് വിമർശിച്ചു. ജയലളിത പറഞ്ഞതൊക്കെ ഇപ്പോഴത്തെ നേതാക്കൾ മറന്നു. എന്തിനാണ് ബിജെപി എഐഎഡിഎംകെ അവസരവാദകൂട്ട്. എംജിആറിന്റെ അനുയായികൾ ചോദിക്കുന്ന ചോദ്യമാണിത്. ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമമാണെന്നും വിജയ് ആരോപിച്ചു.