യാത്രക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ
Saturday, September 27, 2025 9:16 PM IST
ഇടുക്കി: പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരുന്ന കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മൂന്നാർ ഡബിൾ ഡക്കർ ബസിലെ കണ്ടക്ടർ ആണ് പിടിയിലായത്.
യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിലാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്.
ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉടൻ ഉണ്ടാകും.