എറണാകുളത്ത് ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലടിച്ചു; രണ്ട് പേർ അറസ്റ്റിൽ
Saturday, September 27, 2025 10:14 PM IST
കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലടിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ ഓട്ടോസ്റ്റാന്റിലാണ് സംഭവം.
ഇവിടുത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ സാദിക് രാത്രി കാലങ്ങളിൽ ഓട്ടറിക്ഷയുമായി ട്രിപ്പ് നടത്തുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇതേ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ ആലുവ എസ്എൻ പുരം നെടുംപിള്ളി ചാലിൽ സമീർ (42), പള്ളുരുത്തി നികത്തിൽ വലിയവീട്ടിൽ അബ്ദു (37) എന്നിവരും സാദികും തമ്മിലാണ് തർക്കമുണ്ടായത്. പിന്നാലെ സമീറും അബ്ദുവും ചേർന്ന് സാദികിനെ മർദിച്ചുവെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ സാദിക് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. കേസെടുത്ത എറണാകുളം ടൗൺ നോർത്ത് പോലീസ് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.