ബാർ ഹോട്ടലുകളിൽ ജിഎസ്ടി പരിശോധന: കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
Saturday, September 27, 2025 10:26 PM IST
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജൻസ് ആന്‍ഡ് എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ (ഓപ്പറേഷൻ പ്രാൻസിംഗ് പോണി) കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.
സെപ്റ്റംബർ 25 ന് വൈകുന്നേരം 4.30 ന് ആരംഭിച്ച പരിശോധന 26 ന് പുലർച്ചെ വരെ നീണ്ടു. 45 ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയുടെ ഭാഗമായി ഇതുവരെ 29 ലക്ഷം പിരിച്ചെടുത്തു.