കരൂർ അപകടം: പ്രതികരിക്കാതെ വിജയ്; താരം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ
Saturday, September 27, 2025 10:37 PM IST
ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 36 പേർ മരിച്ച സംഭവത്തിൽ പ്രതികരിക്കാതെ കരൂർ വിട്ട് പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. താരം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തി.
വിജയ് ചെന്നൈയ്ക്ക് മടങ്ങും എന്നാണ് സൂചന. വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 36 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടമുണ്ടാത്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.