തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യു​ടെ റാ​ലി​ക്കി​ടെ ഉ​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഭ​വം അ​ത്യ​ധി​കം ദുഃ​ഖ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 36 ആ​യി. എ​ട്ട് കു​ട്ടി​ക​ളും16 സ്ത്രീ​ക​ളും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ സ​ഹാ​യ​ധ​ന​വും പ്ര​ഖ്യാ​പി​ച്ചു.