ഗാർഗിന്റെ മരണം: രണ്ടു പേർക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്
Sunday, September 28, 2025 12:16 AM IST
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ മരണം സംബന്ധിച്ച കേസിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകനു മഹന്ത, സുബീന്റെ മാനേജർ സിദ്ധാർഥ് ശർമ എന്നിവർക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.
മഹന്തയും ശർമയും ഒക്ടോബർ ആറിന് ഗോഹട്ടിയിലെത്തി മൊഴി നല്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇവർ രാജ്യം വിടാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.