കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം
Saturday, September 27, 2025 11:13 PM IST
ന്യൂഡൽഹി: കരൂരിൽ നടൻ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 36 പേർ മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ഇന്ന് വൈകുന്നേരം കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടമുണ്ടായത്. എട്ട് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടെ ഉള്ളവരാണ് മരിച്ചത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപകടത്തെ സംബന്ധിച്ച് ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ നൽകും.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. 58 പേർ പരിക്കുകളോടെ ആശുപത്രികളിലാണ്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.