ന്യൂ​ഡ​ല്‍​ഹി: വി​ജ​യ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു. ദു​ര​ന്ത​ത്തി​ല്‍ അ​തി​യാ​യി വേ​ദ​നി​ക്കു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി പ്ര​തി​ക​രി​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് രാ​ഷ്ട്ര​പ​തി അ​നു​ശോ​ച​നം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കാ​നാ​ക​ട്ടെ​യെ​ന്നും രാ​ഷ്ട്ര​പ​തി ആ​ശം​സി​ച്ചു.

നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദു​ര​ന്ത​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് ത​ന്‍റെ മ​ന​സെ​ന്നും പ്ര​ധാ​നമ​ന്ത്രി പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തി​ല്‍ ബാ​ധി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ല​ഭി​ക്ക​ട്ടെ​യെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് എ​ത്ര​യും വേ​ഗം സൗ​ഖ്യം ല​ഭി​ക്ക​ട്ടെ​യെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.