കരൂർ അപകടം: ദുരിതബാധിതർക്ക് പിന്തുണ നൽകാൻ നേതാക്കളോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി
Saturday, September 27, 2025 11:53 PM IST
ന്യൂഡൽഹി: നടനും ടിവികെ അധ്യക്ഷനുമായ വിജയ് കരൂരിൽ നടത്തിയ റാലിയ്ക്കിടെയുണ്ടായ അപകടത്തിൽ 36 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചത്.
തമിഴ്നാട്ടിലെ കരൂരിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ റാലിയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അഗാധമായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി കുറിച്ചു.
രക്ഷാപ്രവർത്തനങ്ങളിൽ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കാനും ദുരിതബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ പിന്തുണയും നൽകാനും താൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർഥിക്കുന്നതായും അദേഹം കൂട്ടിച്ചേർത്തു.