പാക്കിസ്ഥാനെതിരെ ഇന്ത്യ പതറുന്നു, മൂന്ന് വിക്കറ്റ് നഷ്ടം
Sunday, September 28, 2025 10:42 PM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതറുന്നു. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് നാല് ഓവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു.
അഭിഷേക് ശർമ (5), ശുഭ്മാൻ ഗിൽ (12), സൂര്യകുമാർ യാദവ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഫഹീം അഷ്റഫിനാണ് രണ്ട് വിക്കറ്റുകൾ. ഷഹീൻ അഫ്രീദി ഒരു വിക്കറ്റും നേടി.