ചേർത്തലയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച മൂന്നംഗസംഘം പിടിയിൽ
Sunday, September 28, 2025 11:25 PM IST
ചേർത്തല: ഓട്ടോ ഡ്രൈവറെ മർദ്ദിച്ച മൂന്നംഗസംഘം പിടിയിൽ. തോപ്പുവെളി സ്വദേശി നെബു (40), കോയിതുരുത്തുവെളി സ്വദേശി ശ്യാം (39), പുനത്തിക്കരി സ്വദേശി ഷിബിൻ (29) എന്നിവരാണ് പിടിയിലായത്.
യാത്രാ ചാർജ് ചോദിച്ചതിന്റെ പേരിൽ ശനിയാഴ്ച വൈകുന്നേരം ഓട്ടോ ഡ്രൈവറായ ജിപ്സൺ സാമവുലിനെ ഓംകാരേശ്വരത്ത് റോഡരുകിൽ വച്ച് സംഘം മർദിക്കുകയായിരുന്നു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളായ ഇവരെ കോടതി റിമാൻഡ് ചെയ്തു.
മർദനത്തിൽ പരിക്കേറ്റ ജിപ്സൺ സാമവുലിനെ പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ജിപ്സൺ സാമവുൽ നൽകിയ സൂചനകളെ തുടർന്നാണ് പോലീസ് സംഘം പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.