വനിതാ ലോകകപ്പ്; പാക്കിസ്ഥാന് നാണംകെട്ട തോൽവി
Thursday, October 2, 2025 10:58 PM IST
കൊളംബോ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് നാണംകെട്ട തോൽവി. കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം 31.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റണ്‍സെടുത്ത റുബ്യാ ഹൈദറാണ് ബംഗ്ലാദേശിന്റെ വിജയ ശിൽപ്പി. ശോഭന മൊസ്താരി (24), ക്യാപ്റ്റൻ നിഗർ സുൽത്താന (23) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
സ്കോർ: പാക്കിസ്ഥാൻ 129/10 (38.3) ബംഗ്ലാദേശ് 131/3 (31.1). ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 38.3 ഓവറിൽ 129 റൺസിന് എല്ലാവരും പുറത്തായി. 23 റൺസ് നേടിയ റമീൻ ഷമീമാണ് ടോപ് സ്കോറർ. ബംഗ്ലാദേശിനായി ഷൊർണ അക്തർ മൂന്നും മറൂഫ അക്തർ, നഹിദ അക്തർ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.