തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു
Friday, October 3, 2025 12:58 AM IST
തിരുവനന്തപുരം: നരുവമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്.
മാരയമുട്ടം സ്വദേശിയായ സുനിൽ ആണ് ശ്രീജിത്തിനെ പിന്തുടർന്ന് എത്തി ആക്രമിച്ചത്. സുജിത്തിന്റെ മുഖത്തും കൈയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടിയിട്ടുണ്ട്.
വ്യക്തിവൈരാഗ്യം ആണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാത്രി 9:20 ഓടെയാണ് നരുവാമൂടിനും മുക്കം പാലമൂടിനുമിടെ സംഭവം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.