കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ
Friday, October 3, 2025 1:45 AM IST
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാവ് ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. നെടുമ്പന സ്വദേശി ഹുസൈൻ (25) ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹുസൈൻ. പരിശോധനാ സംഘത്തെ കണ്ട് കടക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.
20 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്ന് ഡാൻസ് ടീം കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് നിഗമനം.