എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു; സ്കൂൾ മാനേജർ അറസ്റ്റിൽ
Monday, October 6, 2025 2:25 AM IST
ലക്നോ: ഉത്തർപ്രദേശിലെ സാദർ കോട്ട്വാലിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ മാനേജർ അറസ്റ്റിൽ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് മാനേജറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്കൂൾ മാനേജർ ദിവസങ്ങളോളം കുട്ടിയെ പീഡീപ്പിച്ചതായി പരാതിയിലുണ്ട്. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.