ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍ക്ക് വീ​ര​മൃ​ത്യു. ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

ലാ​ന്‍​സ് നാ​യി​ക് പ്രി​തി​പാ​ല്‍ സിം​ഗ്, ശി​പാ​യി ഹ​ര്‍​മി​ന്ദ​ര്‍ സിം​ഗ് എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും ഉ​ന്ന​ത​മാ​യ ത്യാ​ഗ​ത്തി​നും ധീ​ര​ത​യും അ​ര്‍​പ്പ​ണ​ബോ​ധ​വും എ​ന്നെ​ന്നും പ്ര​ചോ​ദ​ന​മാ​യി തു​ട​രു​മെ​ന്ന് ചി​നാ​ര്‍ കോ​ര്‍​പ്‌​സ് അ​റി​യി​ച്ചു.

അതേസമയം, ഓ​പ്പ​റേ​ഷ​ന്‍ അ​ഖാ​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ്.

ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ അ​ഖാ​ലി​ല്‍ സു​ര​ക്ഷാ സേ​ന ഭീ​ക​ര​വി​രു​ദ്ധ ദൗ​ത്യം ആ​രം​ഭി​ച്ച​ത്. സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും ദൗ​ര്‍​ഘ്യ​മേ​റി​യ ഭീ​ക​ര​വി​രു​ദ്ധ ദൗ​ത്യ​മാ​ണ് ഓ​പ്പ​റേ​ഷ​ന്‍ അ​ഖാ​ല്‍.