ട്രംപും പുടിനും അലാസ്കയിൽ; പരസ്പരം ഹസ്തദാനം നൽകി ഇരുനേതാക്കളും
Saturday, August 16, 2025 1:16 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുഎസ് സംസ്ഥാനമായ അലാസ്കയിലെത്തി.
ഇരുനേതാക്കളും പരസ്പരം ഹസ്തദാനം നൽകി. പിന്നീട് നേതാക്കൾ ഒരു കാറിൽ ചർച്ചകൾക്കായി പുറപ്പെട്ടു. ട്രംപിന്റെ കാറിലാണ് പുടിൻ യാത്ര ചെയ്തത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്, സിഐഎ ഡയറക്ടർ ജോൺ റാട്ക്ലിഫ് എന്നിവരുൾപ്പെടുന്നതാണ് ട്രംപിന്റെ സംഘം.
പുടിനൊപ്പം വിദേശകാര്യമന്ത്രിയും ചർച്ചയ്ക്കെത്തിയിട്ടുണ്ട്. ഏഴു വർഷത്തിനു ശേഷമാണ് പുടിനും ട്രംപും മുഖാമുഖം കാണുന്നത്.