ലോറിക്ക് പിന്നിൽ കാറിടിച്ചു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
Friday, September 26, 2025 10:35 PM IST
മലപ്പുറം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം വികെ പടിക്ക് സമീപത്തെ വലിയപറമ്പില്‍ വെള്ളിയാഴ്ച രത്രി ഒമ്പതിനുണ്ടായ അപകടത്തിൽ വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.