അ​ഹ​മ്മ​ദാ​ബാ​ദ്: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ പി​ടി​മു​റു​ക്കു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ൽ വി​ൻ​ഡീ​സ് നേ​ടി​യ 162 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന ഇ​ന്ത്യ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 121 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ല്‍.​രാ​ഹു​ലും (53), ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​ണ് (18) ക്രീ​സി​ല്‍. യ​ശ​സ്വി ജ​യ്സ്വാ​ൾ (36), സാ​യ് സു​ദ​ർ​ശ​ൻ (ഏ​ഴ്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട‌​മാ​യ​ത്. ജെ​യ്ഡ​ന്‍ സീ​ല്‍​സ്, റോ​സ്റ്റ​ണ്‍ ചേ​സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത വി​ന്‍​ഡീ​സി​ന് ത​ക​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. 20 റ​ണ്‍​സി​നി​ടെ ര​ണ്ട് ഓ​പ്പ​ണ​ര്‍​മാ​രും മ​ട​ങ്ങി. റ​ണ്‍​സെ​ടു​ക്കും മു​മ്പ് ടാ​ഗ്ന​രെ​യ്ന്‍ ച​ന്ദ​ര്‍​പോ​ളും പി​ന്നാ​ലെ ജോ​ണ്‍ കാം​ബെ​ലും (എ​ട്ട്) മ​ട​ങ്ങി. 32 റ​ൺ​സെ​ടു​ത്ത ജ​സ്റ്റി​ൻ ഗ്രീ​വെ​സാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ.

ഷാ​യ് ഹോ​പ്പ് (26), ക്യാ​പ്റ്റ​ൻ റോ​സ്റ്റ​ൻ ചേ​സ് (24) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി. ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് നാ​ലും ജ​സ്പ്രി​ത് ബും​റ മൂ​ന്നും കു​ല്‍​ദീ​പ് യാ​ദ​വ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.