സിപിഐ എക്സിക്യൂട്ടീവിൽ ദിവാകരനും ഇസ്മായിലിനും രൂക്ഷവിമർശനം
Friday, September 30, 2022 6:28 PM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ മുതിർന്ന നേതാക്കളായ സി. ദിവാകരനും കെ.ഇ. ഇസ്മയിലിനും രൂക്ഷ വിമർശനം.
സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യപ്രതികരണങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗത്തിൽ വിമർശനമുയർന്നു. പ്രതികരണങ്ങൾ പാർട്ടിയിൽ ഐക്യം ഇല്ലെന്ന തോന്നലുണ്ടാക്കി. മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്നാണ് ഇത്തരം പക്വതയില്ലാത്ത നടപടി ഉണ്ടായതെന്നും വിമർശനമുണ്ടായി.
അതേസമയം വിമർശനമുണ്ടായതോടെ ദിവാകരൻ നിലപാട് മയപ്പെടുത്തി. പ്രായപരിധി നിബന്ധന നടപ്പാക്കുമെന്നും അതു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണെന്നും ദിവാകരൻ പറഞ്ഞു.