അമേരിക്ക വീണു; നെതർലൻഡ്സ് ക്വാർട്ടറിൽ
Saturday, December 3, 2022 10:48 PM IST
ദോഹ: ലോകകപ്പ് ഫുട്ബോളിൽ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി നെതർലൻഡ്സ് ക്വാർട്ടറിൽ. മെംഫിസ് ഡീപേ, ഡാലി ബ്ലിന്റ്, ഡെൻസൽ ഡെംഫ്രിസ് എന്നിവരാണ് നെതർലൻഡ്സിനായി ഗോൾ നേടിയത്. ഹാജി റൈറ്റാണ് യുഎസിന്റെ ആശ്വാസ ഗോൾ നേടിയത്.
ഓസ്ട്രേലിയ-അർജന്റീന മത്സര വിജയികളെ ഓറഞ്ച് പട ക്വാർട്ടറിൽ നേരിടും. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലെത്തി നെതർലൻഡ്സ് ആധിപത്യം പുലർത്തി. രണ്ടാം പകുതിയിൽ യുഎസ് ഒരു ഗോൾ മടക്കിയെങ്കിലും 81 ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി നെതർലൻഡ്സ് മത്സരം സീൽചെയ്തു.