ശമ്പളം കിട്ടാത്തതിൽ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റി
സ്വന്തം ലേഖകൻ
Saturday, April 1, 2023 4:51 PM IST
കോട്ടയം: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റി കെഎസ്ആർടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയത്.
ശമ്പളം കിട്ടാതായപ്പോൾ ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിനാണ് നടപടി. ജനുവരി 11നാണ് അഖില ബാഡ്ജ് ധരിച്ചെത്തി ജോലി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്മെന്‍റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്ആര്‍ടിയുടെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.