തിരുവനന്തപുരത്ത് യുവതി ട്രെയിനിൽ നിന്ന് വീണു
Tuesday, December 6, 2022 11:00 AM IST
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സൂര്യമോൾ പി.എസ്(20) ആണ് അപകടത്തിൽപ്പെട്ടത്.
ഇടവ റെയിൽവേ സ്റ്റേഷന് സമീപം രാവിലെ ഒമ്പതിനാണ് സംഭവം നടന്നത്. തലസ്ഥാനത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നും തെറിച്ച് വീണ് ട്രാക്കിൽ കിടന്ന യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.