കൊച്ചിയില്‍ ലഹരി വേട്ട; യുവതിയും ആണ് സുഹൃത്തുക്കളും അറസ്റ്റില്‍
Tuesday, July 15, 2025 11:22 AM IST
കൊച്ചി: കൊച്ചിയില്‍ എളംകുളത്ത് ലഹരിവേട്ട. യുവതിയും ആണ്‍സുഹൃത്തുക്കളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സ്റ്റസി ടാബ്ലറ്റുകള്, രണ്ടുഗ്രാം കഞ്ചാവ്, ഒന്നര ലക്ഷം രൂപ, ലഹരി ഉപയോഗിക്കാനുള്ള വസ്തുക്കൾ എന്നിവ നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.ബി. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരില്‍നിന്ന് കണ്ടെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതി വിദ്യാര്‍ഥിനിയാണെന്നാണ് ലഭ്യമാകുന്ന വിവരം.
എളംകുളം മെട്രോ സ്റ്റേഷനു സമീപത്തെ ഫ്ളാറ്റില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. ഫ്ളാറ്റില്‍നിന്ന് മുമ്പ് ലഹരിക്കേസുകളില്‍ പ്രതിയായിട്ടുള്ള ആള് ഇറങ്ങിവരുന്നത് ഡാന്‍സാഫ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ ചോദ്യം ചെയ്തെങ്കിലും ലഹരി കണ്ടെത്താനായില്ല.
തുടര്‍ന്ന് ഫ്ളാറ്റിനുള്ളിലേക്ക് കടന്ന പോലീസ് സംഘത്തെ അവിടെയുണ്ടായിരുന്ന യുവതിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ ശുചിമുറിയില്‍ എറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടെടുത്തു.