മിഥുന്റെ മരണം; മന്ത്രിമാരായ ശിവൻകുട്ടിയും ബാലഗോപാലും തേവലക്കര സ്കൂളിലെത്തി
Friday, July 18, 2025 3:48 PM IST
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച തേവലക്കര സ്കൂളിലെത്തി മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും. മിഥുന് ഷോക്കേറ്റ കെട്ടിടവും മന്ത്രിമാർ നേരിട്ട് കണ്ട് വിലയിരുത്തി.
ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മന്ത്രിമാര്‍ക്ക് വിശദീകരിച്ച് നല്കി. മിഥുന്റെ വീടും മന്ത്രിമാർ സന്ദർശിക്കും.
സർക്കാർ മരിച്ച വിദ്യാർഥിക്കൊപ്പമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. കുറ്റക്കാർക്കെതിരായ നടപടിയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മരിച്ച കുട്ടിയുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.