തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സം​സ്ഥാ​ന​ത്ത് 648 പേ​ർ നി​പ്പ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ 110 പേ​രും പാ​ല​ക്കാ​ട് 421 പേ​രും കോ​ഴി​ക്കോ​ട് 115 പേ​രും എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഒ​രാ​ൾ വീ​ത​വു​മാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.

മ​ല​പ്പു​റ​ത്ത് 13 പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​തു​വ​രെ 97 സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ണ്ട്. ഐ​സൊ​ലേ​ഷ​ൻ കാ​ലം പൂ​ർ​ത്തി​യാ​ക്കി​യ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള 21 പേ​രേ​യും പാ​ല​ക്കാ​ട് നി​ന്നു​ള്ള 12 പേ​രേ​യും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 17 പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ആ​കെ 30 പേ​ർ ഹൈ​യ​സ്റ്റ് റി​സ്‌​കി​ലും 97 പേ​ർ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.