യുവ ഡോക്ടർ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
Friday, July 18, 2025 7:16 PM IST
കോട്ടയം: യുവ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജൂബിലാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056