അതിതീവ്ര മഴക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Friday, July 18, 2025 8:18 PM IST
തിരുവനന്തപുരം: അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.
കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. റസിഡൻഷൽ സ്കൂളുകൾക്കും അവധി ബാധകമല്ല.
ട്യൂഷൻ സെന്ററുകൾ, മതപഠന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. എന്നാൽ നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.