കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം
Friday, July 25, 2025 7:22 PM IST
കോട്ടയം: കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടത്തും മരം വീണ് ഗതാഗതം തടപ്പെട്ടു. മരങ്ങള്‍ ഒടിഞ്ഞു വീണ് പലയിടത്തും വൈദ്യുതി വിതരണം താറുമാറായി.
വൈക്കം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റി. കിടങ്ങൂരിൽ റോഡിനു കുറുകെ മരം വീണു. കുമരകം റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
കൂടല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തും മരം വീണു. ഉച്ചക്ക് രണ്ടരയോടെ പെയ്ത ശക്തമായ മഴക്കുപിന്നാലെ അതിശക്തമായ കാറ്റടിച്ചത്. ഈരാറ്റുപേട്ടയിൽ മരം വീണ് വീട് തകർന്നു.
പാലായിൽ മരം വീണ് ഓട്ടോറിക്ഷ തകർന്നു. ചോറ്റിക്ക് സമീപം മരം കടപുഴകി വീണ് കൊല്ലം-തേനി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. മുണ്ടക്കയം പൈങ്ങനയിൽ മരച്ചില്ല റോഡിൽ വീണു.