വള്ളം മുങ്ങിയുണ്ടായ അപകടം; കാണാതായ സുമേഷിനായി തെരച്ചിൽ തുടരുന്നു
Tuesday, July 29, 2025 10:53 PM IST
വൈക്കം: ചെമ്പിൽ വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ ചേർത്തല പാണാവള്ളി സ്വദേശി സുമേഷിനെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുന്നു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് ചൊവ്വാഴ്ച രാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും സുമേഷിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം.
കാട്ടിക്കുന്ന് സ്വദേശിയുടെ സംസ്കാരം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിലായിരുന്നു വള്ളം മുങ്ങിയത്. മരണവീട്ടിൽ നിന്നു 23 പേരുമായി പോയ എഞ്ചിൻ ഘടിപ്പിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്.