കൊ​ച്ചി: ച​ല​ച്ചി​ത്ര താ​രം ക​ലാ​ഭ​വ​ൻ ന​വാ​സ് (51) അ​ന്ത​രി​ച്ചു. ചോ​റ്റാ​നി​ക്ക​ര​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് മു​റി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

ന​വാ​സ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ക​ന്പ​നം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു നവാസ്. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​വ​സാ​നി​ച്ചി​രു​ന്നു. ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയത്.

ഹോ​ട്ട​ൽ റൂ​മി​ലെ​ത്തി​യ ന​വാ​സ് പു​റ​ത്തു​വ​രാ​ൻ താ​മ​സി​ച്ച​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ റൂമിലെത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് അദ്ദേഹത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ലാ​ഭ​വ​ന്‍റെ സ്റ്റേ​ജ് പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹം 1995ൽ ​ചൈ​ത​ന്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ച​ല​ച്ചി​ത്ര ന​ട​നാ​യി​രു​ന്ന അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​നാ​ണ് ക​ലാ​ഭ​വ​ൻ ന​വാ​സ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ര​ഹ്‌​ന​യും ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ൻ നി​യാ​സ് ബ​ക്ക​റും ‌ച​ല​ച്ചി​ത്ര താ​ര​മാ​ണ്.

മി​സ്റ്റ​ർ & മി​സ്സി​സ്, ചൈ​ത​ന്യം, മി​മി​ക്സ് ആ​ക്ഷ​ൻ 500 ,ജൂ​നി​യ​ർ മാ​ൻ​ഡ്രേ​ക്ക്, ഹി​റ്റ്ല​ർ ബ്ര​ദേ​ഴ്സ്, മാ​ട്ടു​പ്പെ​ട്ടി​മ​ച്ചാ​ൻ, അ​മ്മ അ​മ്മാ​യി​യ​മ്മ, മൈ ​ഡി​യ​ർ ക​ര​ടി, ച​ൻ​ദാ​മാ​മ, ച​ട്ട​മ്പി​നാ​ട്, മേ​ര​നാം ഷാ​ജി തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലാ​ണ് ന​വാ​സ് വേ​ഷ​മ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്.