വനത്തിനുള്ളിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ മരിച്ചു; പശുവും ചത്ത നിലയിൽ
Saturday, August 2, 2025 3:22 AM IST
കോഴിക്കോട് : വനത്തിനുള്ളിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ ആണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനേയും വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി.
ബേബിയെ കാണാതായതിന് പിന്നാലെ വനംവകുപ്പും പോലീസും നാട്ടുകാരും പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബോബിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.