വിമാനത്തിൽ യുവാവിന് മർദനം; സഹയാത്രകിനെ ഇറക്കിവിട്ടു
Saturday, August 2, 2025 4:21 AM IST
മുംബൈ: വിമാനത്തിൽവച്ച് യാത്രക്കാരനെ മർദിച്ച സഹയാത്രകിനെ ഇറക്കിവിട്ടു. മുംബൈ - കോൽക്കത്ത ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
മുംബൈയിൽ നിന്ന് വിമാനം പറക്കാൻ തയാറെടുക്കവെ പരിഭ്രാന്തനായ ഒരു യുവാവ് വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തന്റെ സമീപത്തിരുന്ന യുവാവിനെ ഇയാൾ ആക്രമിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.