മേഘാലയയിൽ കാർ കൊക്കയിൽ വീണ് അപകടം; അഞ്ച് പേർ മരിച്ചു
Tuesday, August 5, 2025 1:38 AM IST
ഷില്ലോംഗ്: മേഘാലയയിൽ കാർ കൊക്കയിൽ വീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് 70 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
ലാംഗിർഡെം ലെയ്റ്റിലിംഗോട്ട് സ്വദേശികളായ നിന്നുള്ള എലിഡ മാർബനിയാംഗ്(65), മെബാനഡോർ മാർബനിയാംഗ് (28), എയ്മികി മാർബനിയാംഗ്(23) എന്നിവരും മോവ്പൺ റം ഗ്രാമത്തിൽ നിന്നുള്ള റിസ്ബുൺ കുർബ (22) യും ഒന്നര വയസുള്ള ഡമേബൻ എന്നിവരുമാണ് മരിച്ചത്. ഏഴ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.