എംപിമാരുടെ അറസ്റ്റ്: സംസ്ഥാനത്ത് ഇന്ന് കോണ്ഗ്രസ് പ്രതിഷേധം
Tuesday, August 12, 2025 8:49 AM IST
തിരുവനന്തപുരം: വോട്ടർപ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ഇന്ത്യാ മുന്നണിയിലെ എംപിമാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോണ്ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.