നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്: വി.എം. സുധീരൻ
Wednesday, August 20, 2025 9:32 PM IST
കോഴിക്കോട്: സിറ്റിംഗ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ വി.എം. സുധീരൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ മത്സരിക്കട്ടെ. നല്ലൊരു യുവ നേതൃത്വം കേരളത്തിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോൾ എംപിമാർ മത്സരിക്കേണ്ടിവരും. ഗ്രൂപ്പിനതീതമായി തെരഞ്ഞെടുപ്പിനെ നേരിടണം. ഗ്രൂപ്പിസത്തിന്റെ കെടുതികൾ കേരളത്തിലെ കോൺഗ്രസുകാർക്ക് അറിയാമെന്നും വി.എം. സുധീരൻ പറഞ്ഞു.